വിഷരഹിത പച്ചക്കറി പഴവര്‍ഗ്ഗങ്ങളുടെ ഉത്പാദനത്തില്‍ താനാളൂര്‍ ഗ്രാമ പഞ്ചായത്ത് സ്വയം പര്യാപ്തതയിലേക്ക്...
ഭക്ഷ്യ സുരക്ഷ
വിഷ രഹിത ഭക്ഷ്യ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നു
കര്‍ഷകര്‍ക്ക് സാമ്പത്തിക ലാഭം നേടിക്കൊടുക്കുന്നു
നാടിന്റെ വികസനത്തില്‍ എല്ലാവരെയും പങ്കാളികളാക്കുന്നു
സ്വയം പര്യാപ്തത
സമഗ്ര വികസം


കൃഷി സമൃദ്ധി
കേരള സര്‍ക്കാരിന്റെ സമഗ്ര കാര്‍ഷിക വികസന പദ്ധതിയാണ് കൃഷി സമൃദ്ധി. താനാളൂര്‍ ഗ്രാമ പഞ്ചായത്ത് ജനകീയ മാതൃകയില്‍ പ്രസ്തുത പദ്ധതി നടപ്പാക്കാന്‍ തയ്യാറായിരിക്കുകയാണ്.
ജനങ്ങള്‍ക്ക് ആവശ്യമായ മുഴുവന്‍ പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും മറ്റു ഉല്‍പ്പന്നങ്ങളും നമ്മുടെ നാട്ടില്‍ തന്നെ ഉത്പാദിപ്പിച്ച് സ്വയം പര്യാപ്തത നേടുക, തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക, മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ സംരംഭങ്ങള്‍ ആരംഭിക്കുക, റീട്ടെയില്‍ ഹോള്‍സെയില്‍ വിപണന സാധ്യതകള്‍ സൃഷ്ടിക്കുക, ഓണ്‍ലൈന്‍ വിപണനത്തിനും കയറ്റുമതിക്കും സാധ്യമാക്കുക. തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടു കൊണ്ടുള്ള പ്രവര്‍ത്തനമാണ് സംഘടിപ്പിക്കുന്നത്.
പഞ്ചായത്തിലെ തെരഞ്ഞെടുത്ത നൂറോളം ഏക്കര്‍ തരിശുഭൂമിയില്‍ ഫാം/ പ്ലാന്റേഷന്‍ അടിസ്ഥാനത്തില്‍ പച്ചക്കറി പഴവര്‍ഗ്ഗ കൃഷി ആരംഭിക്കും. ധാരാളം മനുഷ്യ അധ്വാനവും വൈദഗ്ധ്യവും ആവശ്യമുള്ള പ്രസ്തുത പദ്ധതി താനാളൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍, കുടുംബശ്രീ എന്നീ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചാണ് സംഘടിപ്പിക്കുന്നത്.
കാര്‍ഷിക രംഗത്തെ നൂതന സാങ്കേതിക വിദ്യകള്‍ പരിശീലിപ്പിച്ച് മണ്ണൊരുക്കാനായി ഗ്രീന്‍ ആര്‍മി രൂപീകരിക്കും. സര്‍വേയിലൂടെ കണ്ടെത്തുന്ന ഭൂമിയില്‍ മണ്ണു പരിശോധന, മണ്ണ് പുഷ്ടിപ്പെടുത്തല്‍, നിലമൊരുക്കല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ നടത്തും.
യുവാക്കളെ പരമാവധി ഈ പരിപാടിയുമായി ബന്ധപ്പെടുത്തും. ഗുണമേന്മയുള്ള വിത്തുകള്‍, തൈകള്‍ (നഴ്‌സറി), വളം കീടനാശിനികള്‍ എന്നിവ ലഭ്യമാക്കും. പഞ്ചായത്തില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട ഉല്‍പാദന സംരംഭങ്ങള്‍ ആരംഭിക്കും.
താനാളൂര്‍ ബ്രാന്‍ഡഡ് മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളാക്കുന്നതിനും വിപണന കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനും ലക്ഷ്യമിടുന്നു. ഫൈബര്‍ ധാരാളം അടങ്ങിയ ചെറുധാന്യ (മില്ലറ്റ്) വിഭവങ്ങളെ പ്രോത്സാഹിപ്പിക്കും. പ്രിസര്‍വേറ്റീവ്‌സ് ചേര്‍ക്കാത്ത പ്രാദേശിക കുടുംബശ്രീ ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് വന്‍തോതില്‍ വിപണന അവസരമൊരുക്കും.
പ്രസിഡന്റ്, താനാളൂര്‍ഗ്രാമപഞ്ചായത്ത്
Mallika Teacher
President , Tanalur Panchayath


Dr. Shilpa
Krishi Officer , Tanalur Panchayath
Cultivating a Greener Future Together
At Tanulur, we are dedicated to farming and sustainable plantation projects, promoting environmental health and community well-being through our innovative practices and commitment to nature.
Transforming land, enriching lives sustainably.
Tanulur Team
"
Our Location
Located in the heart of nature, we specialize in farming and plantation projects that promote sustainable practices and environmental stewardship.
Address
Tanalur, Malappuram Dist, Kerala, India
Hours
9 AM - 5 PM
